കൊച്ചി: ജിഎസ്ടി നിരക്കുകളിലെ പുതിയ പരിഷ്കാരങ്ങൾ പാക്കേജിങ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയതായി കേരള കോറഗേറ്റഡ് ബോക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (KECBMA). അസംസ്കൃത വസ്തുക്കളുടെ നികുതി വർധനയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ലാത്തതും മൂലം നിർമാണച്ചെലവ് കുതിച്ചുയരുകയാണെന്ന് എറണാകുളത്ത് സംഘടിപ്പിച്ച ജിഎസ്ടി സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു.
കെ.സി.ബി.എം.എയുടെ ആഭിമുഖ്യത്തിൽ എറണാകുളം ലൂമിനാർ ഹോട്ടലിലാണ് സെമിനാർ സംഘടിപ്പിച്ചത്. ......
സിപിഎം എപ്പോഴും വിശ്വാസി സമൂഹത്തിനൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് ആർഎസ്എസിനും മറ്റ് വർഗീയവാദികൾക്കും ഇഷ്ടപ്പെടുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശബരിമലയിൽ അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്തരീതിയിൽ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ......
കോഴിക്കോട്: സർവീസിൽ നിന്ന് വിരമിച്ച ഹിന്ദി അധ്യാപകരുടെ കൂട്ടായ്മ യായ സദാ ബഹാറിൻ്റെ രണ്ടാമത് സംസ്ഥാന സമ്മേളനം നാളെ. കോഴിക്കോട് ആരാധനാ ടൂറിസ്റ്റ് ഹോമിൽ കാലത്ത് 9.30 ന് എം.കെ രാഘവൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
'മാതൃഭൂമി'ക്കെതിരെ രൂക്ഷവിമർശനമൊരുക്കി വീണ്ടും സംഘപരിവാർ കേന്ദ്രങ്ങൾ.. 'മാതൃഭൂമി' പത്രവും മറ്റ് പ്രസിദ്ധീകരണങ്ങളും തമസ്ക്കരിക്കണമെന്ന നിർദ്ദേശം അണികൾക്ക് നൽകി ബഹിഷ്ക്കരണം ശക്തമാക്കാനുള്ള നീക്കങ്ങളാണിപ്പോൾ അണിയറയിൽ നടക്കുന്നത്. ......
ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണചടങ്ങിലാണ്, ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായി കണക്കാക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നൽകപ്പെടുന്നത്. ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയവർക്ക് രാഷ്ട്രത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്ക്കാരങ്ങൾ പോലെ കേന്ദ്ര ഗവൺമെന്റ് നൽകുന്ന ആദരബഹുമതിയാണിത്. ......
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുമ്പോൾ പിണറായി സർക്കാർ സംഘടിപ്പിച്ച പമ്പയിലെ അയ്യപ്പസംഗമത്തിലെ ഏറ്റവും സവിശേഷതയായി അവകാശപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന എസ്.എൻ.ഡി.പി-എൻ.എസ്.എസ് മുന്നണി നേതാക്കളുടെ സംഗമമാണ്. രണ്ട് സമുദായങ്ങളുടെയും ഐക്യം ആഗ്രഹിക്കുകയും താൽപ്പര്യപ്പെടുകയും ചെയ്യുന്ന പതിനായിരങ്ങൾക്ക് ഇത് ആവേശമായി.
എൻ.എസ്.എസ് ലെയ്സൺ സർക്കാർ ഓഫീസർ എന്ന നിലയിൽ രണ്ട് ഐക്യങ്ങളുടെയും തുടക്കവും ഒടുക്കവും അനുഭവിച്ചയാളാണ് ഞാൻ. ......
സംസ്ഥാനത്ത് എൽഡിഎഫും കോൺഗ്രസ്സും ഭരിക്കുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയപ്പോൾ, ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും അഴിമതിരഹിതമായ ഭരണവും ജനങ്ങളെ മുന്നിൽക്കണ്ടുള്ള വികസന പദ്ധതികളുമായി വേറിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണനിർവഹണം മറ്റുള്ളവർക്ക് മാതൃകയായി നിലകൊള്ളുന്നു. ......
കൊച്ചി: കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 16-ാം അഖില കേരള സി.ബി.എസ്.ഇ പ്രിൻസിപ്പൽസ് കോൺഫറൻസും ട്രെയിനിംഗും കൊച്ചിയിൽ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ നേവി ഫ്ളാഗ് ഓഫിസർ സീ ട്രെയിനിംഗ് റിയർ അഡ്മിറൽ ശ്രീനിവാസ് മദ്ദുല മുഖ്യാതിഥിയായിരുന്നു. ......
ബസ് ഫീസ് അടയ്ക്കാൻ വൈകിയതിന്റെ പേരിൽ യുകെജി വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ച് സ്കൂൾ അധികൃതർ. മലപ്പുറം ചേലമ്പ്രയിലാണ് സംഭവം.......
കൊച്ചി: ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങൾക്കു അന്താരാഷ്ട്ര തലത്തിൽ സമഗ്ര വളർച്ച ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മൂന്നാമത് "മീറ്റ് ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ് 2025 " ന് മോസ്കോ വേദിയാകും.
ഈ വർഷം ഡിസംബർ 17, 18 തീയതികളിൽ മോസ്കോ വേൾഡ് ട്രേഡ് സെൻററിൽ സമ്മേളനത്തിന് തിരി തെളിയുന്നതോടെ മോസ്കോ ആഗോള എം ഐ സി ഇ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി മാറും. ബ്രിക്സ് രാജ്യങ്ങൾ, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിദഗ്ധരെയും മുൻനിര പ്രഭാഷകരെയും എം ഐ സി ഇ പ്ലാനർമാരെയും ഒരുമിച്ച് കൂട്ടിയിണക്കി ആശയങ്ങൾ കൈമാറാനും സഹകരിക്കാനും വ്യവസായത്തിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ചും സമ്മേളനം ചെയ്യും. ......